തൃശൂരില്‍ ഡിഐജി ഓഫിസിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ മോഷണം, കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Update: 2026-02-12 07:42 GMT

തൃശൂര്‍: തൃശൂരില്‍ ഡിഐജി ഓഫീസിനടുത്ത് കവര്‍ച്ച. ഓഫിസിനോട് ചേര്‍ന്ന ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. മോഷ്ടാവ് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. തൃശ്ശൂര്‍ ഇരട്ടച്ചിറ ശിവക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. രാത്രി 11.42നാണ് മോഷ്ടാവ് മാരിയമ്മന്‍ കോവിലില്‍ എത്തിയത്. കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കള്ളന്റേത് എന്ന് കരുതുന്ന ഐഡി കാര്‍ഡുകള്‍ മാരിയമ്മന്‍ കോവിലിന്റെ ഭണ്ഡാരത്തിന് സമീപത്ത് നിന്ന് പോലിസിന് കിട്ടി. വോട്ടര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നാവയാണ് ഭണ്ഡാരത്തിന് സമീപത്ത് നിന്ന് വീണ് കിട്ടിയത്. മനോജ് മുര്‍മു എന്നാണ് കാര്‍ഡിലെ പേര്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.