അമ്പലപ്പുഴ സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ ആത്മഹത്യ: സഹപാഠികളായ പ്രതികളെ കോടതി വെറുതെ വിട്ടു

പ്രതികളായ ഷാനവാസ്, സൗഫര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇരുവരും മരണപ്പെട്ട വിദ്യാര്‍ഥിനികളുടെ സഹപാഠികളാണ്. 2008 നവംബര്‍ ആറ്, ഏഴ് തിയ്യതികളില്‍ ആലപ്പുഴ ബീച്ചിന് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടികളെ കൂട്ടബലാല്‍സംഗം ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

Update: 2019-02-01 09:01 GMT

ആലപ്പുഴ: അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്ന് പ്ലസ്ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികളായ ഷാനവാസ്, സൗഫര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇരുവരും മരണപ്പെട്ട വിദ്യാര്‍ഥിനികളുടെ സഹപാഠികളാണ്. 2008 നവംബര്‍ ആറ്, ഏഴ് തിയ്യതികളില്‍ ആലപ്പുഴ ബീച്ചിന് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടികളെ കൂട്ടബലാല്‍സംഗം ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ബലാല്‍സംഗ രംഗങ്ങള്‍ വിദ്യാര്‍ഥികള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും ഇതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്തതെന്നും െ്രെകംബ്രാഞ്ച് റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, അന്വേഷണത്തില്‍ തെളിവുകള്‍ പലതും ശേഖരിക്കാന്‍ പോലിസിന് കഴിഞ്ഞിരുന്നില്ല. ഇതെത്തുടര്‍ന്നാണ് ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്‍ പ്രതികളെ വെറുതെ വിട്ടതെന്ന്് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.







Tags: