കളമശ്ശേരിയില്‍ ദേവാലയ പ്രവേശന കവാടത്തിലെ മാതാവിന്റെ രൂപക്കൂട് തകര്‍ത്ത നിലയില്‍
കൊച്ചി: കളമശ്ശേരി എച്ച്എംടി മെഡിക്കല്‍ കോളേജ് റോഡില്‍ സെന്റ്‌പോള്‍സ് കോളേജിന് എതിര്‍വശത്തെ സെന്റ് പോള്‍സ് ചര്‍ച്ചിന്റെ പ്രവേശന കവാടത്തില്‍ സ്ഥിതി ചെയ്യുന്ന മാതാവിന്റെ രൂപക്കൂടിന്റെ ഗ്ലാസ് അജ്ഞാതര്‍ തകര്‍ത്തു. ഇന്ന് രാവിലെ പള്ളിയില്‍ കുര്‍ബാനയ്ക്ക് എത്തിയവരാണ് ഇത് കണ്ടത്. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം തുടങ്ങി. കുര്‍ബാനക്കെത്തിയവരാണ് രൂപക്കൂടിനകത്ത് വലിയ കല്ല് കിടക്കുന്നത് കണ്ടത്. പല തരത്തിലുള്ള സംശയങ്ങളുണ്ടെന്ന് പോലിസ് വ്യക്തമാക്കുന്നു. പ്രാഥമികമായി പോലിസ് സംശയിക്കുന്നത് മദ്യപിച്ച് ഏതെങ്കിലും സാമൂഹ്യവിരുദ്ധര്‍ ചെയ്തതാകും എന്നാണ്. ദേവാലയമായതിനാല്‍ മറ്റെന്തെങ്കിലും സാധ്യതകളുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം.