കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി കനല്‍കറ്റ; ഗാനം പുറത്തുവിട്ട് ജാസി ഗിഫ്റ്റ്

കര്‍ഷകരെ അടിമത്വത്തിലേക്ക് തന്നെ തള്ളിവിടുന്ന പുത്തന്‍ കാര്‍ഷിക നയങ്ങള്‍ക്കെതിരേ ക്രിയാത്മക പ്രതിഷേധമാണ് കനല്‍കറ്റയെന്ന ഗാനത്തിലൂടെ നടത്തുന്നത്

Update: 2021-01-25 08:44 GMT

കോഴിക്കോട്: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായുള്ള ഗാനം പുറത്തുവിട്ട് ജാസിഗിഫ്റ്റ്. കനല്‍കറ്റ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് ഹാരിസ് അബ്ദുള്‍ വാഹിദാണ്.

നാസര്‍ മാലിക് ആണ് ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ജാസി ഗിഫ്റ്റിന്റെ യുട്യൂബ് ചാനലായ ജാസി ഗിഫ്റ്റ് പ്രൊഡക്ഷനിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

Full View

കര്‍ഷകരെ അടിമത്വത്തിലേക്ക് തന്നെ തള്ളിവിടുന്ന പുത്തന്‍ കാര്‍ഷിക നയങ്ങള്‍ക്കെതിരേ ക്രിയാത്മക പ്രതിഷേധമാണ് കനല്‍കറ്റയെന്ന ഗാനത്തിലൂടെ നടത്തുന്നതെന്ന് ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. മൂന്നര മിനുറ്റാണ് ഗാനത്തിന്റെ ദൈര്‍ഘ്യം.

മലബാറിലെ വിപ്ലവ പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് നാസര്‍ മാലിക് പുറത്തിറക്കിയ 'കൈലിയുടുത്ത്' എന്ന സംഗീത ആല്‍ബം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പാലത്തായി ബാലികാ പീഡനക്കേസില്‍ കുറ്റപത്രം സമർപ്പിക്കാതെ പ്രതിയെ രക്ഷപ്പെടുത്താനുള്ള പോലിസ് നീക്കത്തെ തുറന്നുകാണിച്ചും നാസർ മാലിക് സം​ഗീത ആൽബവുമായി രം​ഗത്തെത്തിയിരുന്നു. 

Tags:    

Similar News