ബസ്സില്‍നിന്ന് ഇറക്കിവിട്ട രോഗി ചികില്‍സ കിട്ടാതെ മരിച്ചു

Update: 2019-09-12 06:13 GMT

എറണാകുളം: മൂവാറ്റുപുഴയില്‍ സ്വകാര്യ ബസ്സില്‍നിന്ന് റോഡില്‍ ഇറക്കിവിട്ട രോഗി ചികില്‍സ കിട്ടാതെ മരിച്ചു. ബസ്സില്‍ കുഴഞ്ഞുവീണ സേവ്യര്‍ എന്നയാളാണ് മരിച്ചത്. ബസ് ജീവനക്കാര്‍ മോശമായാണ് പെരുമാറിയതെന്നും വലിച്ചിഴച്ച് അഞ്ചു കിലോമീറ്റര്‍ അകലെ ഓട്ടോയ്ക്കു സമീപം നിര്‍ത്തി ഇറക്കിവിടുകയും ചെയ്‌തെന്നാണ് ആരോപണം. സേവ്യറെ ഇറക്കിവിട്ട ശേഷം ഈ സാധനത്തെ ആശുപത്രിയില്‍ കൊണ്ടുപോയ്‌ക്കോ എന്ന് ജീവനക്കാര്‍ പറഞ്ഞതായും പ്രാഥമിക ചികില്‍സ പോലും നല്‍കിയില്ലെന്നും ദൃക്‌സാക്ഷി പറഞ്ഞു. സംഭവതത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്.




Tags: