അന്തരിച്ച സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍

Update: 2021-04-01 10:11 GMT

കണ്ണൂര്‍: അന്തരിച്ച സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍. കൂത്തുപറമ്പിലെ 75ാം നമ്പര്‍ ബൂത്തിലാണ് കുഞ്ഞനന്തന്റെ പേരുളളത്. 762ാം നമ്പര്‍ വോട്ടറാണ് ഇദ്ദേഹം.

കൂത്തുപറമ്പ് സ്വദേശി അസീസ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍, ഫീല്‍ഡ് വെരിഫിക്കേഷനില്‍ ഇദ്ദേഹം മരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ആയതിനാല്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമീഷന്‍ മറുപടി കൊടുത്തു.