കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ കുഴഞ്ഞുവീണ് മരിച്ചു

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച മൃതദേഹത്തില്‍ നിന്ന് സ്രവങ്ങള്‍ ശേഖരിച്ച് കൊവിഡ് പരിശോധനക്ക് അയക്കും.

Update: 2020-07-05 07:15 GMT

കോട്ടയം: പൂവന്തുരുത്തിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ കുഴഞ്ഞുവീണ് മരിച്ചു. പൂവന്‍തുരുത്ത് സ്വദേശി മധു (45) ആണ് മരിച്ചത്. ജൂണ്‍ 26ന് ദുബൈയില്‍ നിന്നും എത്തി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.

മധുവിന് ആസ്മയും അപസ്മാരവും ഉണ്ടായിരുന്നതായി പോലിസ് പറയുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച മൃതദേഹത്തില്‍ നിന്ന് സ്രവങ്ങള്‍ ശേഖരിച്ച് കൊവിഡ് പരിശോധനക്ക് അയക്കും.

Tags:    

Similar News