കോംഗോയില്‍ ബന്ദിയാക്കപ്പെട്ടിരുന്ന മലയാളി മോചിതനായി

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍ മിഷനുവേണ്ടി ഭക്ഷണവിതരണത്തിനുള്ള കരാര്‍ ഏറ്റെടുത്ത മൊണാക്കോ ആസ്ഥാനമായ കമ്പനിയില്‍ ജോലിചെയ്യുന്നതിനിടെ അറസ്റ്റിലായ കോട്ടയം കാണക്കാരി മുട്ടപ്പള്ളില്‍ ബാബു ജോസാണ് കഴിഞ്ഞ ദിവസം മോചിതനായത്. എസ്‌കോ ഇന്റര്‍നാഷനല്‍ എന്ന കമ്പനിയില്‍ 25 വര്‍ഷമായി ജോലിചെയ്തുവരികയായിരുന്നു ബാബു. കഴിഞ്ഞ അഞ്ചുവര്‍ഷമായി കോംഗോയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

Update: 2019-01-31 19:08 GMT

കോട്ടയം: രണ്ടുമാസമായി കോംഗോയില്‍ ബന്ദിയാക്കപ്പെട്ടിരുന്ന മലയാളി മോചിതനായി. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍ മിഷനുവേണ്ടി ഭക്ഷണവിതരണത്തിനുള്ള കരാര്‍ ഏറ്റെടുത്ത മൊണാക്കോ ആസ്ഥാനമായ കമ്പനിയില്‍ ജോലിചെയ്യുന്നതിനിടെ അറസ്റ്റിലായ കോട്ടയം കാണക്കാരി മുട്ടപ്പള്ളില്‍ ബാബു ജോസാണ് കഴിഞ്ഞ ദിവസം മോചിതനായത്. എസ്‌കോ ഇന്റര്‍നാഷനല്‍ എന്ന കമ്പനിയില്‍ 25 വര്‍ഷമായി ജോലിചെയ്തുവരികയായിരുന്നു ബാബു. കഴിഞ്ഞ അഞ്ചുവര്‍ഷമായി കോംഗോയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

കമ്പനിയുടെ പ്രവര്‍ത്തനം ഡിസംബറില്‍ അവസാനിപ്പിക്കാനിരിക്കെയാണ് കോംഗോയിലെ പ്രാദേശിക ഭരണകൂടം ബാബുവിനെ തടവിലാക്കിയത്. ഭക്ഷണവിതരണത്തിനുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സബ് കോണ്‍ട്രാക്ട് ഏറ്റെടുത്തിരിക്കുന്ന ഉപകമ്പനി യുഎന്നിന്റെയും എസ്‌കോ ഇന്റര്‍നാഷനല്‍ കമ്പനിയുടെയും പേര് ദുരുപയോഗം ചെയ്ത് നിയമവിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന ആരോപണമാണ് ബുനിയയിലെ കമ്പനി ഇന്‍ ചാര്‍ജായ ബാബു ജോസിനെതിരേ ഉന്നയിച്ചിരുന്നത്.

കോംഗോ ദേശീയ രഹസ്യന്വേഷണ ഏജന്‍സിയായ എഎന്‍ആറിന്റെ കസ്റ്റഡിയിലായിരുന്ന ബാബുവിനെ കഴിഞ്ഞ നവംബര്‍ 29നാണ് അറസ്റ്റുചെയ്യുന്നത്. മോചിതനായ ബാബു സുരക്ഷിതനായി സുഹൃത്തിന്റെ വീട്ടിലെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഇന്ത്യന്‍ എംബസി, കോംഗോയിലെ മലയാളി അസോസിയേഷന്‍, എസ്‌കോ കമ്പനി, ജോസ് കെ മാണി എംപി തുടങ്ങിയവര്‍ ബാബുവിന്റെ മോചനത്തിനായി ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.

Tags:    

Similar News