മംഗളൂരുവില്‍ നടന്നത് ഹിന്ദുത്വ വംശീയതയുടെ ആള്‍ക്കൂട്ട കൊലപാതകം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2025-04-30 14:28 GMT

തിരുവനന്തപുരം: മംഗളൂരുവില്‍ നടന്നത് മുസ്ലിം ജനവിഭാഗത്തിനെതിരെയുള്ള ഹിന്ദുത്വ വംശീയതയുടെ ആള്‍ക്കൂട്ട കൊലപാതകമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. ദക്ഷിണ കന്നഡ കേന്ദ്രീകരിച്ചുള്ള ആര്‍.എസ്.എസ് ഗുണ്ടാസംഘങ്ങള്‍ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. അഷ്‌റഫിന്റെ കൊലപാതകത്തില്‍ നീതിപൂര്‍വകമായ അന്വേഷണത്തിനും ശിക്ഷക്കും കേരള സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് നഈം ഗഫൂര്‍ അധ്യക്ഷതവഹിച്ചു. മുഹമ്മദ് സഈദ്, ഗോപു തോന്നക്കല്‍, ബാസിത് താനൂര്‍, അമീന്‍ റിയാസ്, ഷമീമ സക്കീര്‍, ലബീബ് കായക്കൊടി, കെ.എം സാബിര്‍ അഹ്‌സന്‍, മുനീബ് എലങ്കമല്‍, സുനില്‍കുമാര്‍ അട്ടപ്പാടി, അഡ്വ. അലി സവാദ്, ഫയാസ് ഹബീബ്, സഹ് ല ഇ.പി, ഇജാസ്, ആഷിഖ് നിസാര്‍ എന്നിവര്‍ സംസാരിച്ചു.





Tags: