പി വത്സലയുടെ അക്ഷരങ്ങളില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതങ്ങള്‍ നിഴലിച്ചു

Update: 2023-11-22 05:21 GMT

കോഴിക്കോട്: പി വത്സലയുടെ നിര്യാണത്തിലൂടെ ഓര്‍മയാകുന്നത് തിരസ്‌കൃതരുടെ അനുഭവങ്ങള്‍ മുഖ്യധാരയിലെത്തിച്ച മലയാളികളുടെ പ്രിയ കഥാകാരി. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി വത്സല (84) കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളജില്‍ രാത്രി 11 മണിയോടെയാണ് മരിച്ചത്. പാര്‍ശ്വവല്‍ക്കൃത ജീവിതങ്ങള്‍ക്കൊപ്പമുള്ള കഥാപാത്രങ്ങളെ മലയാളികള്‍ക്ക് പരിചിതമല്ലാത്ത ശൈലിയില്‍ എത്തിട്ടുവെന്നതാണ് വത്സലയെ വേറിട്ടുനിര്‍ത്തുന്നത്. പ്രാന്തവല്‍കരിക്കപ്പെട്ടവരുടെ ജീവിതങ്ങളെ ഒട്ടും അതിഭാവുകത്വമില്ലാതെ അക്ഷരങ്ങളിലൂടെ അവര്‍ ശബ്ദിച്ചു. 1960കള്‍ മുതല്‍ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു.

മുഖ്യധാരയില്‍നിന്ന് അകന്നുനില്‍ക്കുകയോ അകറ്റപ്പെടുകയോ ചെയ്ത ഒരു സമൂഹത്തെയായിരുന്നു വത്സല തന്റെ കൃതികളിലൂടെ പ്രതിഷ്ഠിച്ചത്. തിരുനെല്ലിയുടെ കഥാകാരിയെന്നാണ് വത്സല അറിയപ്പെട്ടിരുന്നത്.നെല്ല്, റോസ്മേരിയുടെ ആകാശങ്ങള്‍, ആരും മരിക്കുന്നില്ല, ആഗ്നേയം, ഗൗതമന്‍, പാളയം തുടങ്ങി നിരവധി കൃതികള്‍ മലയാളത്തിന് സമ്മാനിച്ചു.




Tags: