ഗവര്‍ണര്‍ ആര്‍എസ്എസ്സിന്റെ രാഷ്ട്രീയ ആയുധമായി മാറി, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കണം: ഐഎന്‍എല്‍

സംസ്ഥാനത്തു അസ്വസ്ഥതകളും ഭരണ സ്തംഭനവും സൃഷ്ടിച്ചു ബിജെപിക്ക് ഇടം കണ്ടെത്താനുള്ള നീക്കങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്.

Update: 2022-09-18 13:13 GMT
കോഴിക്കോട്: അധികാരങ്ങള്‍ക്കപ്പുറത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന അനാവശ്യ പ്രതികരണങ്ങളും പ്രചാരണങ്ങളും ആര്‍എസ്എസ്സിന്റെ തന്ത്രങ്ങളുടെ ഭാഗമാണെന്നും ബിജെപി വിരുദ്ധ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള സംഘപരിവാര്‍ പദ്ധതികള്‍ക്ക് കുടപിടിക്കുന്ന ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഒ പി റഷീദ്, ജനറല്‍ സെക്രട്ടറി ഷംസീര്‍ കരുവന്തിരുത്തി എന്നിവര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തു അസ്വസ്ഥതകളും ഭരണ സ്തംഭനവും സൃഷ്ടിച്ചു ബിജെപിക്ക് ഇടം കണ്ടെത്താനുള്ള നീക്കങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്. ഇതിനായി ഗവര്‍ണര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് പ്രധാന രാഷ്ട്രീയ കക്ഷികള്‍ മൗനം തുടരുന്നതില്‍ ദുരൂഹതയുണ്ട്. ഇത്തരം നീക്കങ്ങളെ ജനകീയമായി ചെറുത്തു തോല്‍പ്പിക്കുമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
Tags:    

Similar News