ചെറുത്ത് നില്‍ക്കാനുള്ള സന്നദ്ധതക്കായി പ്രതിജ്ഞ എടുക്കുവാന്‍ വിശ്വാസി സമൂഹം തയ്യാറാവണം; ഈദ് സന്ദേശത്തിൽ മഅ്ദനി
അധികാര ശക്തികളില്‍ നിന്ന് അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിതത്തിലെ എല്ലാ ദുര്‍ഘടമായ വഴികളേയും സൃഷ്ടാവിലുള്ള സമര്‍പ്പണവും ഉറച്ച ഇഛാശക്തിയും കൊണ്ട് ചെറുത്ത് നില്‍ക്കാനുള്ള സന്നദ്ധതക്കായി പ്രതിജ്ഞ എടുക്കുവാന്‍ വിശ്വാസി സമൂഹം തയ്യാറാകണം
കോഴിക്കോട്: ചെറുത്ത് നിൽക്കാനുള്ള സന്നദ്ധതക്കായി പ്രതിജ്ഞ എടുക്കുവാൻ വിശ്വാസി സമൂഹം തയ്യാറാവണമെന്ന് അബ്ദുന്നാസിർ മഅ്ദനി. തന്റെ ഈദ് സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബലിപെരുന്നാള്‍ സുദിനം പ്രാര്‍ത്ഥന കൊണ്ടും ആരാധനകൊണ്ടും ധന്യമാക്കുകയും അധികാര ദുശക്തികള്‍ക്കെതിരേ ആദര്‍ശ വിശുദ്ധികൊണ്ടും ത്യാഗോജ്വലമായ ജീവിതം കൊണ്ടും ചെറുത്ത് നിന്ന് ജീവിതം നയിച്ച ഹസ്രത്ത് ഇബ്രാഹിം നബിയുടെ മാതൃക പിന്തുടര്‍ന്ന് അധികാര ശക്തികളില്‍ നിന്ന് അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിതത്തിലെ എല്ലാ ദുര്‍ഘടമായ വഴികളേയും സൃഷ്ടാവിലുള്ള സമര്‍പ്പണവും ഉറച്ച ഇഛാശക്തിയും കൊണ്ട് ചെറുത്ത് നില്‍ക്കാനുള്ള സന്നദ്ധതക്കായി പ്രതിജ്ഞ എടുക്കുവാന്‍ വിശ്വാസി സമൂഹം തയ്യാറാകണമെന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ബലിപെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.