യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി അടിച്ചുകൊന്നു

രണ്ടു സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലിസ് പറയുന്നു.

Update: 2020-06-04 06:00 GMT

കൊല്ലം: അഞ്ചാലുംമൂട് കുരീപ്പുഴയില്‍ സുഹൃത്തിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവ് അടിച്ചു കൊന്നു. കുരീപ്പുഴ സ്വദേശി ജോസ് മാര്‍സലിനാണു (34) മരിച്ചത്. മദ്യലഹരിയിലാണ് സംഭവം. പ്രതി പ്രശാന്ത് പോലിസിന് മുന്‍പില്‍ കീഴടങ്ങി.

ഇന്നു പുലര്‍ച്ചെയാണ് സംഭവം. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലിസ് പറയുന്നു. ഇന്നലെയും ഒരു യുവാവ് കൊല്ലം ഉളിയക്കോവിലില്‍ കുത്തേറ്റു മരിച്ചിരുന്നു. സംഭവത്തില്‍ നാലു പ്രതികള്‍ അറസ്റ്റിലായി.

Tags:    

Similar News