ആരോപണങ്ങള്‍ അക്കമിട്ടുനിരത്തി സി. ലൂസി കളപ്പുരയ്ക്കലിന് വീണ്ടും സഭയുടെ താക്കീത്

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ അംഗമായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ആലുവ അശോകപുരം കാര്യാലയത്തിലെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫാണ് ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി വീണ്ടും താക്കീത് കത്ത് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ആറിനകം വീശദീകരണം നല്‍കിയില്ലെങ്കില്‍ അച്ചടക്കനടപടിയുണ്ടാവുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

Update: 2019-01-23 06:25 GMT

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരസ്യമായി സമരംചെയ്ത കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായെത്തിയ സിസ്റ്റര്‍ ലൂസിക്ക് വീണ്ടും താക്കീതുമായി സന്യാസിനി സഭ. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ അംഗമായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ആലുവ അശോകപുരം കാര്യാലയത്തിലെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫാണ് ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി വീണ്ടും താക്കീത് കത്ത് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ആറിനകം വീശദീകരണം നല്‍കിയില്ലെങ്കില്‍ അച്ചടക്കനടപടിയുണ്ടാവുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.



 

ജനുവരി ഒമ്പതിന് ആലുവയിലെ കാര്യാലയത്തിലെത്തി തന്നെ നേരിട്ടുകണ്ട് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടിരുന്നുവെന്നും ജനുവരി 14 വരെ ഇക്കാര്യത്തില്‍ സമയം നല്‍കിയിരുന്നുവെങ്കിലും തന്നെ കാണാനോ വിശദീകരണം നല്‍കാനോ സിസ്റ്റര്‍ ലൂസി തയ്യാറായില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. മാധ്യമങ്ങളിലൂടെ താങ്കള്‍ നിലപാട് ന്യായീകരിക്കുകയും സഭയുടെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി വീണ്ടും നിലപാട് സ്വീകരിക്കുകയുമാണ് ചെയ്തത്. താങ്കളുടെ പേരില്‍ നിരവധി ആരോപണങ്ങളാണുള്ളത്.

ഇക്കാര്യം താങ്കളെ ആദ്യത്തെ താക്കീത് കത്തിലൂടെ അറിയിച്ചിരുന്നുവെന്നും കത്തില്‍ വ്യക്തമാക്കുന്നു. രണ്ടാമത്തെ കത്തില്‍ സിസ്റ്റര്‍ ലൂസിക്കെതിരേ 13 ആരോപണങ്ങളാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്.ഇതിന് ഫെബ്രുവരി ആറിനുള്ളില്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്നും അല്ലാത്ത പക്ഷം സഭാനിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഈ മാസം ഒമ്പതിന് നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ട്് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലൂസിക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. എന്നാല്‍, സിസ്റ്റര്‍ ലൂസി ഇത് തള്ളിക്കളയുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് രണ്ടാമതും കത്ത്് നല്‍കിയിരിക്കുന്നത്.




Tags:    

Similar News