മോദിയുടെ പരാമര്‍ശം ട്വീറ്റ് ചെയ്ത് ശശി തരൂര്‍

വിയോജിക്കുന്നവരില്‍ നിന്ന് പഠിക്കുമെന്ന മോദിയുടെ പരാമര്‍ശമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

Update: 2019-08-30 06:51 GMT

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പരാമര്‍ശം ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. വിയോജിക്കുന്നവരില്‍ നിന്ന് പഠിക്കുമെന്ന മോദിയുടെ പരാമര്‍ശമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

പ്രതിപക്ഷത്തിന്റെ വിയോജിപ്പുകള്‍ സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം. ദേശതാല്‍പര്യം മുന്‍നിര്‍ത്തിയുള്ളവയാണ് പ്രതിപക്ഷ വിമര്‍ശനങ്ങള്‍. മോദിയുടെ വാക്കുകള്‍ കേന്ദ്രം മുഖവിലയ്‌ക്കെടുക്കണമെന്നും തരൂര്‍ ട്വീറ്റില്‍ പറയുന്നു.

മോദിയെ സ്തുതിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെ തരുരിനെതിരേ രംഗത്ത് വരികയും കെപിസിസി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതിന്റെ പിന്നാലെയാണ് തരൂരിന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്.

Tags: