താനൂര്‍ ഇസ്ഹാഖ് വധം: പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്

Update: 2019-10-25 12:05 GMT

മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രതികളെന്നു സംശയിക്കുന്നവര്‍ രണ്ടാഴ്ച മുമ്പ് അഞ്ചുടിയില്‍ പി ജയരാജനുമായി യോഗം ചേര്‍ന്നതിനു തെളിവുണ്ടെന്നും ഫിറോസ് ആരോപിച്ചു. കൊലയാളികള്‍ക്ക് ആത്മവിശ്വാസം നല്‍കാനാണോ അതോ കണ്ണൂരിലെ ക്വട്ടേഷന്‍ സംഘങ്ങളെ സഹായത്തിന് എത്തിക്കാനാണോ ജയരാജന്‍ എത്തിയതെന്ന് അറിയാന്‍ അദ്ദേഹത്തെ ചോദ്യം ചെയ്യണം. ജയരാജനെത്തിയത് പാര്‍ട്ടി നിര്‍ദേശപ്രകാരമാണോ അതോ സ്വന്തം തീരുമാനപ്രകാരമാണോയെന്ന് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കണമെന്നും ഫിറോസ് പറഞ്ഞു.

    എന്നാല്‍, കൊലപാതകത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളും മുന്‍വൈരാഗ്യവുമാണ് കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കുന്നതായും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു.




Tags: