ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം തമ്പി ആന്റണിക്ക്

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പ് കേന്ദ്രമാക്കി കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബഷീര്‍ സ്മാരക സമിതി

Update: 2019-07-20 04:01 GMT

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം പ്രവാസി എഴുത്തുകാരനും അഭിനേതാവും സിനിമാ നിര്‍മാതാവുമായ തമ്പി ആന്റണിക്ക്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'വാസ്‌കോഡിഗാമ' എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പ് കേന്ദ്രമാക്കി കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബഷീര്‍ സ്മാരക സമിതി. ചെറുകഥകളും കവിതകളും എഴുതുന്ന തമ്പി നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും എഴുതുന്ന തമ്പി കോട്ടയം ജില്ലയിലെ പൊന്‍കുന്നം സ്വദേശിയാണ്. സപ്തംബര്‍ ആദ്യവാരം തലയോലപ്പറമ്പില്‍ ബഷീര്‍ കുടുംബസമേതം താമസിച്ചിരുന്ന ഫെഡറല്‍ നിലയത്തില്‍ സാഹിത്യകാരന്മാരുടെ സാന്നിധ്യത്തില്‍ പുരസ്‌കാരം നല്‍കുമെന്ന് ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ ഡോ. എസ് ലാലിമോള്‍, ജനറല്‍ സെക്രട്ടറി പി ജി ഷാജിമോന്‍, വര്‍ക്കിങ് ചെയര്‍മാന്‍ ഡോ. എസ് പ്രീതന്‍, വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി ബാബു എന്നിവര്‍ അറിയിച്ചു.



Tags:    

Similar News