ഫ്രഷ് കട്ട് സമരം: ലുക്ക് ഔട്ട് നോട്ടിസുള്ള സമരസമിതി നേതാവ് യുഡിഎഫ് സ്ഥാനാര്‍ഥി
താമരശ്ശേരി: താമരശ്ശേരിയില്‍ ലുക്ക് ഔട്ട് നോട്ടീസുള്ള ലീഗ് നേതാവിനെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരത്തിനിറക്കി യുഡിഎഫ്. ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാന്‍ ബാബു കുടുക്കിലിനെയാണ് താമരശ്ശേരി പഞ്ചായത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരിക്കുന്നത്. താമരശ്ശേരി പഞ്ചായത്ത് 11 ആം വാര്‍ഡിലേക്കാണ് ബാബുവിനെ യുഡിഎഫ് മല്‍സരിപ്പിക്കുന്നത്.അതേസമയം ബാബുവിന് പത്രിക നല്‍കാന്‍ സഹായിച്ച ലീഗ് നേതാവിനെ പോലിസ് ചോദ്യം ചെയ്തു.