മലപ്പുറത്ത് തുണിക്കട കത്തിനശിച്ചു; കവര്‍ച്ചയ്ക്കുശേഷം തീയിട്ടതെന്ന് സംശയം
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെ രണ്ടത്താണിയില്‍ ദേശീയപാതയ്ക്കു സമീപം പ്രവര്‍ത്തിക്കുന്ന മലേഷ്യ ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനമാണ് കത്തിനശിച്ചത്.
മലപ്പുറം: രണ്ടത്താണിയില്‍ വസ്ത്രവ്യാപാരസ്ഥാപനം കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെ രണ്ടത്താണിയില്‍ ദേശീയപാതയ്ക്കു സമീപം പ്രവര്‍ത്തിക്കുന്ന മലേഷ്യ ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. കവര്‍ച്ചയ്ക്കുശേഷം തീയിട്ടതാണെന്നാണ് സംശയം. കടയുടെ താഴത്തെ നിലയില്‍ പിന്‍ഭാഗത്തായി ഭിത്തി തുരന്നനിലയിലാണ്.
ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന വസ്ത്രസ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. തിരൂരില്‍നിന്നും രണ്ട് അഗ്‌നിശമനസേന യൂനിറ്റുകളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. രണ്ടത്താണി സ്വദേശി മൂര്‍ക്കത്ത് സലീമിന്റേതാണ് വസ്ത്രസ്ഥാപനം. സംഭവത്തില്‍ കാടാമ്പുഴ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.