പാഠപുസ്തക വിതരണം: ഫ്രട്ടേണിറ്റിയുടെ മലപ്പുറം ഡിഡിഇ ഓഫിസ് മാര്‍ച്ചിന് നേരേ ലാത്തിച്ചാര്‍ജ് (വീഡിയോ)

നേരെത്തെ ഡിഡിഇ ഓഫിസിന് മുന്നില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത പോലിസ് വലയത്തിലേക്ക് വിദ്യാര്‍ഥികള്‍ ഇരച്ചെത്തിയതോടെ പോലിസ് ലാത്തിവീശുകയായിരുന്നു.

Update: 2020-06-15 10:22 GMT

മലപ്പുറം: വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മലപ്പുറം ഡിഡിഇ ഓഫിസിലേക്ക് ഫ്രട്ടേണിറ്റി നടത്തിയ മാര്‍ച്ചിന് നേരെ പോലിസ് ലാത്തിച്ചാര്‍ജ്. ഇന്ന് രാവിലെയാണ് ഫ്രട്ടേണിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്.

Full View

നേരെത്തെ ഡിഡിഇ ഓഫിസിന് മുന്നില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത പോലിസ് വലയത്തിലേക്ക് വിദ്യാര്‍ഥികള്‍ ഇരച്ചെത്തിയതോടെ പോലിസ് ലാത്തിവീശുകയായിരുന്നു. പോലിസ് ലാത്തിച്ചാര്‍ജിനെത്തുടര്‍ന്ന് സമരക്കാര്‍ ചിതറിയോടി. മാര്‍ച്ചിന് ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി.

Tags:    

Similar News