ബാലികയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ

ക്ഷേത്രവളപ്പിലെ പൂജാരിയുടെ മുറിയില്‍ നിന്നും രക്ഷപെട്ട് ഓടിയ പെണ്‍കുട്ടി ബന്ധുക്കളോട് വിവരങ്ങള്‍ പറയുകയും, തുടര്‍ന്ന് പോലിസില്‍ നല്‍കിയ പരാതിയില്‍ പോക്‌സോ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Update: 2020-09-11 06:15 GMT

തിരുവനന്തപുരം: മന്ത്രവാദ ചികിത്സക്കിടെ ബാലികയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍. ചിറയിന്‍കീഴ് മുടപുരം തെന്നൂര്‍കോണം ക്ഷേത്രത്തിലെ പൂജാരിയും ചിറയിന്‍കീഴ് സ്വദേശിയുമായ ശ്രീകുമാര്‍ നമ്പൂതിരിയെയാണ് അറസ്റ്റ് ചെയ്തത്.

ക്ഷേത്രവളപ്പിലെ പൂജാരിയുടെ മുറിയില്‍ നിന്നും രക്ഷപെട്ട് ഓടിയ പെണ്‍കുട്ടി ബന്ധുക്കളോട് വിവരങ്ങള്‍ പറയുകയും, തുടര്‍ന്ന് പോലിസില്‍ നല്‍കിയ പരാതിയില്‍ പോക്‌സോ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി സുരേഷിന്റെ നിര്‍ദ്ദേശാനുസരണം ചിറയിന്‍കീഴ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Tags: