യന്ത്രത്തകരാർ; കണ്ണൂർ- അബുദാബി എയർഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കി
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്സ്പ്രസാണ് അടിയന്തര ലാന്റിങ് നടത്തിയത്.
തിരുവനന്തപുരം: യന്ത്രത്തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തി ഇറക്കി. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് അടിയന്തര ലാന്റിങ് നടത്തിയത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. യാത്രക്കാർ പ്രതിഷേധിച്ചതോടെ വിമാനത്താവള അധികൃതരും എയർ ഇന്ത്യാ അധികൃതരും ചേർന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്തി. ചെറിയ തകരാർ ആയതിനാൽ വേഗത്തിൽ പരിഹരിച്ച് വിമാനം അബുദാബിയിലേക്ക് തിരിച്ചതായും അധികൃതർ അറിയിച്ചു.