സാങ്കേതിക തകരാര്‍: തിരുവനന്തപുരം- ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

Update: 2021-09-13 03:47 GMT

തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ 6.20ന് തിരുവനന്തപുരത്തുനിന്ന് ഷാര്‍ജയിലേക്ക് പോവുകയായിരുന്ന വിമാനമാണ് പറന്നുയര്‍ന്ന ഉടന്‍ തിരിച്ചിറക്കിയത്.

170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാര്‍ വിമാനത്താവളത്തില്‍ തുടരുകയാണെന്നാണ് റിപോര്‍ട്ടുകള്‍. യാത്രക്കാര്‍ക്ക് ഷാര്‍ജയിലേക്ക് പോവാന്‍ പകരം സംവിധാനമൊരുക്കുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ വിശദീകരിക്കുന്നത്.

Tags: