വർക്കല എസ്ആർ മെഡിക്കൽ കോളജിൽ ക്ലാസ് നടത്തുന്നത് നിയമവിരുദ്ധമാക്കി ആരോഗ്യ സർവകലാശാല

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശ പ്രകാരം സംസ്ഥാന സർക്കാർ കോളജിന്റെ ആവശ്യകത സർട്ടിഫിക്കറ്റ് (എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്) ജനുവരി അഞ്ചിന് പിൻവലിച്ചിരുന്നു.

Update: 2020-01-10 17:16 GMT

തിരുവനന്തപുരം: വർക്കല എസ്ആർ മെഡിക്കൽ കോളജിൽ ക്ലാസ് നടത്തുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് ആരോഗ്യ സർവകലാശാല. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശ പ്രകാരം സംസ്ഥാന സർക്കാർ കോളജിന്റെ ആവശ്യകത സർട്ടിഫിക്കറ്റ് (എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്) ജനുവരി അഞ്ചിന് പിൻവലിച്ചിരുന്നു. ഇതിന് ശേഷവും കോളജിൽ എംബിബിഎസ് ക്ലാസ് നടക്കുന്നതായുള്ള വാർത്തകളെ തുടർന്നാണ് ആരോഗ്യസർവകലാശാല നോട്ടീസ് പുറപ്പെടുവിച്ചത്.

സർക്കാർ നടപടിയോടെ കോളജ് നിലവിലില്ലാതായെന്നും ജനുവരി അഞ്ചിന് ശേഷം നടത്തുന്ന ക്ലാസ് ഉൾപ്പെടെയുള്ള അക്കാദമിക് പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നും സർവകലാശാല വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾക്ക് കോളജ് മാത്രമായിരിക്കും ഉത്തരവാദിയെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ മാത്രം ക്ലാസ് നടത്തി വിദ്യാർഥികളിൽ നിന്ന് വാർഷിക ഫീസ് ഇൗടാക്കാനുള്ള മാനേജ്മെന്റ് ശ്രമത്തിന്റെ ഭാഗമായാണ് അംഗീകാരം റദ്ദാക്കിയ ശേഷവും ക്ലാസ് നടത്തുന്നത്. 

Tags:    

Similar News