അധ്യാപികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
ദുരൂഹസാഹചര്യത്തില്‍ അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരിൽ അധ്യാപികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തുറയിൽകുന്ന് എസ്എൻ യുപി സ്‌കൂളിലെ അധ്യാപിക സുഖലതയാണ് മരിച്ചത്. ദുരൂഹസാഹചര്യത്തില്‍ അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അടുക്കളയിൽ തീപിടിത്തം നടന്നതിന്‍റെ ലക്ഷണങ്ങൾ ഇല്ലെന്ന് പോലിസ് വ്യക്തമാക്കുന്നു. ഇവിടെയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകളും സുരക്ഷിതമായ നിലയിലായിരുന്നു. സ്ഥലത്ത് പോലിസും ഫോറൻസിക് വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോലിസ് അന്വേഷണം ആരംഭിച്ചു.