അധ്യാപക യോഗ്യത പരീക്ഷ; സുപ്രിം കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍

Update: 2025-09-08 07:24 GMT

തിരുവനന്തപുരം: ടെറ്റ് യോഗ്യത നോടാത്തവര്‍ അധ്യാപക ജോലി അവസാനിപ്പിക്കണമെന്ന സുപ്രിം കോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍. പുനപരിശോധന ഹരജിയോ വ്യക്തത തേടി സുപ്രിം കോടതിയെ വീണ്ടും സമീപിക്കുകയോ ചെയ്യാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

കേരളത്തിലെ 5,0000ത്തോളം അധ്യാപകരെ സുപ്രിംകോടതി വിധി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിനു പുറമെ മറ്റു സംസ്ഥാനങ്ങളും ഹരജി നല്‍കിയേക്കുമെന്നാണ് സൂചന.