പയ്യോളി: 'കൃഷന്‍ ചന്ദറിന്റെ നോവലുകളിലെ ദലിത് വിഷയങ്ങള്‍ ' എന്ന ഗവേഷണ പ്രബന്ധത്തിന് സി രജിനയ്ക്ക് ഉറുദു സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഉറുദുവിഭാഗം പ്രഫസര്‍ ഡോ.കെ വി നകുലന്റെ കീഴിലായിരുന്നു ഗവേഷണം.
മുയിപ്പോത്ത് ചരിച്ചില്‍ നാരായണന്റെയും രാധയുടെയും മകളും തൃക്കോട്ടൂര്‍ എയുപി സ്‌കൂള്‍ അധ്യാപകന്‍ പി അനീഷിന്റെ ഭാര്യയും താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയുമാണ്.