വയനാട്ടില്‍ തമിഴ് ദമ്പതിമാര്‍ക്കു നടുറോഡില്‍ മര്‍ദ്ദനം; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേ കേസ്

2019 മാര്‍ച്ച് 14നു നടത്തിയ ജനമുന്നേറ്റ യാത്രയ്ക്കു പോവുന്ന അമ്പലവയല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വാഹനത്തിനു മുന്നില്‍ പാര്‍ട്ടിയുടെ ഷാളണിഞ്ഞു നില്‍ക്കുന്ന സജീവാനന്ദന്റെ ചിത്രം ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്

Update: 2019-07-23 11:29 GMT

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ തമിഴ് ദമ്പതിമാരെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സജീവാനന്ദനെതിരേ കേസെടുത്തു. ദമ്പതികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സജീവാനന്ദനു നോട്ടീസ് നല്‍കുകയും ചെയ്തു. സജീവാനന്ദന്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നു തെളിയിക്കുന്ന ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2019 മാര്‍ച്ച് 14നു നടത്തിയ ജനമുന്നേറ്റ യാത്രയ്ക്കു പോവുന്ന അമ്പലവയല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വാഹനത്തിനു മുന്നില്‍ പാര്‍ട്ടിയുടെ ഷാളണിഞ്ഞു നില്‍ക്കുന്ന സജീവാനന്ദന്റെ ചിത്രം ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇയാള്‍ക്ക് പാര്‍ട്ടിയുടെ അംഗത്വമില്ലെന്നാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാദം. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലിസ് കേസെടുക്കാതിരുന്നതിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനിടെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. അമ്പലവയലിലെ ഓട്ടോ െ്രെഡവറും വയനാട് സ്വദേശികളും തമ്മിലുള്ള സാമ്പത്തിക വിഷയത്തിലെ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സംഭവത്തില്‍ കൂടുതല്‍ നടപടികളുണ്ടാവുമെന്നാണ് കേരളാ പോലിസ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.



Tags:    

Similar News