തബ്‌ലീഗ് ജമാഅത്ത് നേതാവും പണ്ഡിതനുമായ കാഞ്ഞാര്‍ ഹുസൈന്‍ മൗലാന മരണപ്പെട്ടു

ദീര്‍ഘകാലം ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കേരളാ സംസ്ഥാന രക്ഷാധികാരിയായിരുന്നു. ജംഇയ്യത്തുല്‍ ഉലമായെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും ദീര്‍ഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്.

Update: 2020-03-10 06:37 GMT

തൊടുപുഴ: തബ്‌ലീഗ് ജമാഅത്ത് നേതാവും പ്രമുഖപണ്ഡിതനുമായ കാഞ്ഞാര്‍ ഹുസൈന്‍ മൗലാന അന്തരിച്ചു. ദീര്‍ഘകാലം ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കേരളാ സംസ്ഥാന രക്ഷാധികാരിയായിരുന്നു. ജംഇയ്യത്തുല്‍ ഉലമായെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും ദീര്‍ഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്.

ദയൂബന്ദി ചിന്തയുടെയും രചനകളുടെയും മലയാളപ്രചാരണത്തിനായി ജീവിതം അര്‍പ്പിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ദയൂബന്ദി ഉലമാക്കളെയും അവരുടെ നവോത്ഥാന ചിന്തകളെയും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതില്‍ ഹുസൈന്‍ മൗലാനയുടെ സംഭാവന വളരെ വലുതാണ്. അതിനായി ആയിരക്കണക്കിന് ലേഖനങ്ങളും നിരവധി ഗ്രന്ഥങ്ങളും ഉറുദുവില്‍നിന്ന് പരിഭാഷപ്പെടുത്തുകയും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

പ്രമുഖ പണ്ഡിതന്‍മാരായ അലി മിയാന്‍, സുലൈമാന്‍ സേഠ് തുടങ്ങിയവര്‍ കേരളത്തിലെത്തുമ്പോള്‍ അവരുടെ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്നത് ഹുസൈന്‍ മൗലാനയായിരുന്നു. കാഞ്ഞിരപ്പളളി നൈനാര്‍പളളിയിലും ഇടപ്പളളിയിലും ദറസ്സിലും വര്‍ഷങ്ങളോളം ഇമാമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.  

Tags:    

Similar News