ടി പി വധക്കേസ് പ്രതി കുഞ്ഞനന്തന് ചികില്‍സിയ്ക്കാന്‍ പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി

ആശുപത്രിയില്‍ ചികില്‍സയ്ക്കായി കുഞ്ഞനന്തനെപ്രവേശിപ്പിക്കുമ്പോള്‍ ഒപ്പം ഒരാളെക്കൂടി സഹായത്തിന് നിര്‍ത്തിയാല്‍ പോരെയെന്ന് ഹൈക്കോടതി. കുഞ്ഞനന്ദന്‍ കോടതിയില്‍ നിരത്തിയ അസുഖങ്ങളെല്ലാം സാധാരണ എല്ലാവര്‍ക്കും ഉണ്ടാകുന്നതല്ലേയെന്നും കോടതി ചോദിച്ചു.

Update: 2019-02-08 06:44 GMT

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ടി പി കുഞ്ഞനന്തനെ ചികില്‍സിക്കാന്‍ കേരളത്തില്‍ മികച്ച സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളജുകള്‍ ഇല്ലേയെന്ന് ഹൈക്കോടതി. കുഞ്ഞനന്തന് ചികില്‍സിക്കാന്‍ പരോളിന്റെ ആവശ്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു.കേസില്‍ തനിക്കെതിരായ ശിക്ഷ നടപ്പാക്കന്നത് തടയണമെന്നും ചികില്‍സയ്ക്കായി ജാമ്യം നല്‍കണമെന്നുവാശ്യപ്പെട്ട് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യ ചോദിച്ചത്. ആശുപത്രിയില്‍ ചികില്‍സയ്ക്കായി പ്രവേശിപ്പിക്കുമ്പോള്‍ ഒപ്പം ഒരാളെക്കൂടി സഹായത്തിന് നിര്‍ത്തിയാല്‍ പോരെയെന്നും ഹൈക്കോടതി ചോദിച്ചു.ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ കുഞ്ഞനന്ദന്‍ കോടതിയില്‍ നിരത്തിയ അസുഖങ്ങളെല്ലാം സാധാരണ എല്ലാവര്‍ക്കും ഉണ്ടാകുന്നതല്ലേയെന്നും കോടതി ചോദിച്ചു. ശരീരത്തിലെ ഒരു ഭാഗം പോലും അസുഖമില്ലാത്തതില്ല ജയിലില്‍ ശരിയായ ചികില്‍സ ലഭിക്കില്ലെന്നും കുഞ്ഞനന്തന് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

കുഞ്ഞനന്തന്റെ ചികില്‍സ പൂര്‍ത്തിയാക്കാന്‍ എത്രം കാലം വേണ്ടിവരുമെന്നും ഹൈക്കോടതി ചോദിച്ചു. കുഞ്ഞനന്തന് ആശുപത്രിയില്‍ സഹായത്തിന് ആളെ ആവശ്യമെങ്കില്‍ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.കുഞ്ഞനന്തനായി ഹൈക്കോടതിയില്‍ വാദിച്ച സര്‍ക്കാര്‍ അഭിഭാഷകനെ കോടതി വിമര്‍ശിച്ചു. സ്വന്തം രാഷ്ട്രീയം കോടതിയില്‍ എടുക്കരുതെന്ന് അഭിഭാഷകനെ ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. പരോളിലിറങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്ന് സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തെയാണ് കോടതി വിമര്‍ശിച്ചത്. കേസ് വീണ്ടും 13 നി പരിഗണിക്കും.


Tags:    

Similar News