ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന് സര്‍ക്കാരിന്റെ ഗുഡ് സര്‍ടിഫിക്കറ്റ്

ജയിലില്‍ കുഞ്ഞനന്തന്‍ നല്ല പെരുമാറ്റക്കാരന്‍. കുഞ്ഞനന്തന്‍ ജയില്‍ നിയമം ലംഘിക്കുകയോ അതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാവുകയോ ചെയ് തിട്ടില്ല ചട്ടപ്രകാരമാണ് കുഞ്ഞനന്തന് പരോള്‍ നല്‍കുന്നത്.ഇക്കാര്യത്തില്‍ രാഷ്ട്രീയ സ്വാധിനം ഉണ്ടായിട്ടില്ലെന്നും സര്‍ക്കാറിന്റെ സത്യവാങ്മൂലം

Update: 2019-02-12 10:16 GMT

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന്  ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്.കുഞ്ഞനന്തന്  അനിയന്ത്രിതമായി പരോള്‍ നല്‍കുന്നതിനെതിരെ ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.ജയിലില്‍ കുഞ്ഞനന്തന്‍ നല്ല പെരുമാറ്റക്കാരനാണ്. ജയില്‍ നിയമം ലംഘിക്കുകയോ അതിന്റെ പേരില്‍ കുഞ്ഞനന്തനെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാവുകയോ ചെയ് തിട്ടില്ല ചട്ടപ്രകാരമാണ് കുഞ്ഞനന്തന് പരോള്‍ നല്‍കുന്നത്.ഇക്കാര്യത്തില്‍ രാഷ്ട്രീയ സ്വാധിനം ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിക്കുന്നതിനിടയില്‍ കുഞ്ഞനന്തന് ചികില്‍ നടത്താന്‍ പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ചികില്‍സയ്ക്കായി ശിക്ഷമരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പി കെ.കുഞ്ഞനന്തന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്. ശരീരത്തിലെ ഒരു ഭാഗം പോലും അസുഖമില്ലാത്തതില്ലെന്ന് കുഞ്ഞനന്തന്‍ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും മികച്ച ചികില്‍സ ലഭിക്കുന്നത് മെഡിക്കല്‍ കോളജുകളില്ലേ എന്നും ഒപ്പം സഹായിയെ നിര്‍ത്തിയാല്‍ പോരെയന്നും കോടതി ചോദിച്ചിരുന്നു. കുഞ്ഞനന്തന്റെ ചികിത്സ പൂര്‍ത്തിയാക്കാന്‍ എത്രകാലം വേണ്ടിവരമെന്ന് അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Tags:    

Similar News