തടവുകാര്‍ക്ക് വിവേചന രഹിതമായി പരോള്‍ അനുവദിക്കുന്നതിന് ചട്ടങ്ങളുണ്ടോയെന്ന് ഹൈക്കോടതി

ടി പി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതിയും സിപിഎം പാനൂര്‍ ഏരിയ കമ്മറ്റി അംഗവുമായ കുഞ്ഞനന്തന് അന്യായമായി പരോള്‍ അനുവദിക്കുന്നതിനെതിരെയുള്ള ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. കുഞ്ഞനന്തന് അന്യായമായി പരോള്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം ബോധിപ്പിക്കേണ്ടത് ഹരജിക്കാരുടെ ചുമതലയാണെന്നും കോടതി വ്യക്തമാക്കി.

Update: 2019-02-07 14:33 GMT

കൊച്ചി :തടവുകാര്‍ക്ക് വിവേചന രഹിതമായി പരോള്‍ അനുവദിക്കുന്നതിന് ചട്ടങ്ങളുണ്ടോയെന്ന് ഹൈക്കോടതി. ടി പി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതിയും സിപിഎം പാനൂര്‍ ഏരിയ കമ്മറ്റി അംഗവുമായ കുഞ്ഞനന്തന് അന്യായമായി പരോള്‍ അനുവദിക്കുന്നതിനെതിരെയുള്ള ഹരജി പരിഗണിക്കവെയാണ് കോടതി ചോദ്യമുന്നയിച്ചത്. കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നല്‍കിയ ഹരജിയിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. പരോള്‍ അനുവദിക്കുന്നതിന്റെ ഉപാധികള്‍ എന്തൊക്കെയാണെന്ന് ചോദിച്ച കോടതി പരോള്‍ അനുവദിക്കുന്നതില്‍ വിവേചനമുണ്ടോയെന്നും ചോദിച്ചു. കുഞ്ഞനന്തന് അന്യായമായി പരോള്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം ബോധിപ്പിക്കേണ്ടത് ഹരജിക്കാരുടെ ചുമതലയാണെന്നും കോടതി വ്യക്തമാക്കി. ഹരജി ഗൗരവത്തോടെയല്ലേ കാണുന്നതെന്നും കോടതി ആരാഞ്ഞു. കേസിനെ നിസരവത്കരിക്കരുതെന്നും കോടതി വ്യക്തമാക്കി.ഒരാഴ്ചയ്ക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും. 

Tags:    

Similar News