ടി പി വധക്കേസ് പ്രതി കുഞ്ഞനന്തന്റെ ശാരീരിക പ്രശ്‌നം എന്തെന്ന് കൃത്യമായി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കുഞ്ഞനന്തന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെന്നുംഅടിയന്തര ചികില്‍സ വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കുഞ്ഞനന്തന് നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു

Update: 2019-02-01 11:35 GMT

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന്റെ ശാരീരിക പ്രശ്‌നം എന്തെന്ന് കൃത്യമായി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് കുഞ്ഞനന്തന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.കുഞ്ഞനന്തന്റെ യഥാര്‍ഥ പ്രശ്‌നമെന്താണെന്നും കോടതി ചോദിച്ചു.കുഞ്ഞനന്തന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു.കുഞ്ഞനന്തന് അടിയന്തര ചികില്‍സ വേണമെന്നും അദ്ദേഹത്തിന് നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.മെഡിക്കല്‍ റിപോര്‍ടും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കുഞ്ഞനന്തന് ജിയിലില്‍ സുഖമായി കിടക്കാന്‍ കഴിയുമല്ലോയെന്നായിരുന്നു കോടതി ചോദിച്ചത്. കുഞ്ഞനന്തന്‍ എത്ര വര്‍ഷം ജയിലില്‍ കഴിഞ്ഞുവെന്നും ജയിലില്‍ കൂടുതല്‍ ദിവസം ഉണ്ടായിരുന്നില്ലെന്നാണ് അറിഞ്ഞതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് വീണ്ടും ഈ മാസം എട്ടിന് പരിഗണിക്കും.


Tags: