പ്രസംഗം ഇസ്‌ലാമിക വിരുദ്ധം; മുള്ളൂര്‍ക്കരയെ തള്ളി കാന്തപുരം വിഭാഗം

ഇത് രണ്ടാം തവണയാണ് വിവാദ പ്രസംഗം നടത്തി മുള്ളൂര്‍ക്കര വെട്ടിലാകുന്നത്. നബിദിന പ്രഭാഷണത്തിനിടെ ചരിത്രവിരുദ്ധ പരാമര്‍ശം നടത്തിയത് നേരത്തെ വിവാദമായിരുന്നു.

Update: 2019-11-26 17:20 GMT

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയുടെ പ്രസംഗം ഇസ്‌ലാമിക വിരുദ്ധമാണെന്നു എസ്‌വൈഎസ് (എപി വിഭാഗം) സംസ്ഥാന ക്യാബിനറ്റ് പ്രസ്താവിച്ചു. എല്ലാ മത വിഭാഗങ്ങളുമായി സഹിഷ്ണുത പുലര്‍ത്തണമെന്നും, മത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം നില നിര്‍ത്തണമെന്നും പഠിപ്പിച്ച മതമാണ് ഇസ്‌ലാം. രാജ്യത്തു നിലനില്‍ക്കുന്ന മത സൗഹാര്‍ദവും ബഹുസ്വരതയും തകര്‍ക്കുന്ന ആശയങ്ങളാണ് പ്രസംഗത്തില്‍ ഉള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി.

ഇത് രണ്ടാം തവണയാണ് വിവാദ പ്രസംഗം നടത്തി മുള്ളൂര്‍ക്കര വെട്ടിലാകുന്നത്. നബിദിന പ്രഭാഷണത്തിനിടെ ചരിത്രവിരുദ്ധ പരാമര്‍ശം നടത്തിയത് നേരത്തെ വിവാദമായിരുന്നു. ബാബരി മസ്ജിദ് സുപ്രീംകോടതി വിധിയില്‍ സംഘപരിവാറിന് അനുകൂലമായ നിലപാടാണ് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയുടെ മറ്റൊരു പ്രസംഗ വീഡിയോ കൂടി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇസ് ലാമിക ആദര്‍ശങ്ങളെ വികലമാക്കുന്നതാണ് പ്രസംഗമെന്ന വിമര്‍ശനം വ്യാപകമാവുന്നതിനിടെയാണ് കാന്തപുരം വിഭാഗത്തിന്റെ നടപടി.

Tags:    

Similar News