എസ്‌വൈഎഫ് ജനറല്‍ കൗണ്‍സില്‍ 24ന് കോഴിക്കോട്

Update: 2020-11-21 08:02 GMT

കോഴിക്കോട്: കേരള സംസ്ഥാന സുന്നീ യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) സ്റ്റേറ്റ് ജനറല്‍ കൗണ്‍സില്‍ (ജിസി) നവംബര്‍ 24ന് രാവിലെ 9ന് കോഴിക്കോട് ഗാന്ധി ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ ചേരും. കഴിഞ്ഞ ആറുമാസത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും അടുത്ത ആറുമാസത്തെ പ്രവര്‍ത്തന പദ്ധതി രൂപീകരണവും കൗണ്‍സിലില്‍ നടക്കും.

സബ് കമ്മിറ്റികളുടെ പ്രവര്‍ത്തന റിപോര്‍ട്ടുകള്‍ കണ്‍വീനര്‍മാര്‍ അവതരിപ്പിക്കും. സെന്‍ട്രല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ കൊടയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ ആദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി പ്രവര്‍ത്തന പദ്ധതി അവതരിപ്പിക്കും.

Tags: