എസ്‌വൈഎഫ് ജില്ലാസഭ സമാപിച്ചു; 'ലൗ ജിഹാദ്' ചര്‍ച്ച അപകടകരം

Update: 2021-03-30 15:29 GMT

പാലക്കാട്: എല്ലാ അന്വേഷണ ഏജന്‍സികളും തള്ളിക്കളഞ്ഞ ലൗ ജിഹാദ് കെട്ടുകഥ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നത് മതസ്പര്‍ധ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നവരെ മാത്രം സന്തോഷിപ്പിക്കുന്നതാണെന്നും ഇത്തരം ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും സുന്നീ യുജന ഫെഡറേഷന്‍ ജില്ലാസഭ ആവശ്യപ്പെട്ടു. ധാര്‍മിക സദാചാരമില്ലാത്ത രാഷ്ട്രീയം സാമൂഹിക വിപത്താണെന്നും സഭ അഭിപ്രായപ്പെട്ടു. എസ്‌വൈഎഫ് ജില്ലാസഭ ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറി ടി എം അലി മൗലവി പൊയ്‌ലൂര്‍ ഉദ്ഘാടനം ചെയ്തു.

സി മുഹമ്മദ് കുട്ടി വഹബി മപ്പാട്ടുകര അധ്യക്ഷത വഹിച്ചു റിപോര്‍ട്ട് അവതരിപ്പിച്ചു. എം ഇബ്രാഹിം വഹബി തോണിപ്പാടം, ടി ടി അബൂബക്കര്‍ മൗലവി മുതുതല, എം മുഹമ്മദ് മൗലവി മപ്പാട്ടുകര എന്നിവര്‍ സംസാരിച്ചു. ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് സി എ ഫത്താഹ് മൗലവി പട്ടാമ്പി, സി എ അസീസ് വഹബി മപ്പാട്ടുകര, അബൂബക്കര്‍ വഹബി മണ്ണാര്‍ക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. റിട്ടേണിങ് ഓഫിസര്‍ എസ്‌വൈഎഫ് സ്റ്റേറ്റ് സിക്രട്ടറി ഖമറുദ്ദീന്‍ വഹബി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഡോ.അബ്ദുല്‍ വഹാബ് ആശംസാപ്രസംഗം നടത്തി. ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാ അംഗം എ എന്‍ സിറാജുദ്ദീന്‍ മൗലവി വീരമംഗലം സമാപന സന്ദേശം നല്‍കി. സെക്രട്ടറി സൈതുമുഹമ്മദ് വഹബി സംസാരിച്ചു.

വരുന്ന മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. എം ഇബ്രാഹിം വഹബി തോണിപ്പാടം (പ്രസിഡന്റ്), ഫത്താഹ് മൗലവി പട്ടാമ്പി, സുബൈര്‍ ബാഖവി കൊപ്പം, മൊയ്തീന്‍ വഹബി മപ്പാട്ടുകര (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് കുട്ടി വഹബി മപ്പാട്ടുകര (ജനറല്‍ സെക്രട്ടറി), സെയ്തുമുഹമ്മദ് വഹബി ഇരുമ്പാലശ്ശേരി (വര്‍ക്കിങ് സെക്രട്ടറി), ഉണ്ണീന്‍കുട്ടി വഹബി എലിയപ്പറ്റ, ഷരീഫ് വഹബി മണ്ണാര്‍ക്കാട് (ജോയന്റ് സെക്രട്ടറിമാര്‍), എം ഇബ്രാഹിം വഹബിചെര്‍പ്പുളശ്ശേരി (ട്രഷറര്‍), കെ.എം അബ്ബാസ് വഹബി പ്രഭാപുരം, അബൂബക്കര്‍ വഹബി കണ്ടമംഗലം, മുഹമ്മദലി വഹബി വല്ലപ്പുഴ, അബ്ദുല്‍ കരിം വഹബി ആലത്തൂര്‍, ഹംസ വഹബി കടമ്പഴിപ്പുറം (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍)എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ഉപസമിതി ചെയര്‍മാന്‍, കണ്‍വീനര്‍ സ്ഥാനങ്ങളിലേക്ക് യഥാക്രമം കെ എം കെ വഹബി വണ്ടുംതറ, കെ റഷീദ് മൗലവി കുറ്റിക്കോട് (ഐകെഎസ്എസ്), സെയ്തുമുഹമ്മദ് വഹബി ഇരുമ്പാലശ്ശേരി, എ ടി റഷീദ് കുറ്റിക്കോട് (മീഡിയ), മുസ്തഫ വഹബി വെള്ളോട്ട് കുര്‍ശി, അഷ്‌റഫ് തൃത്താല കൊപ്പം (സേവന ഗാര്‍ഡ്), ഇസ്ഹാഖ് വഹബി പാലക്കോട്, മൊയ്തീന്‍കുട്ടി ദാറാനി പന്നിയംകുര്‍ശ്ശി (മിംഗ്ള്‍ ഗ്രൂപ്പ്) എന്നിവരെയും തിരഞ്ഞെടുത്തു.

Tags:    

Similar News