സ്വപ്ന സുരേഷിനെ തേടി ശാന്തിഗിരി ആശ്രമത്തില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്ന് ഗുരുരത്നം ജ്ഞാന തപസ്വി

യുഎഇ കോൺസുലേറ്റിന്റെ സ്റ്റാഫെന്ന നിലയിലേ സ്വപ്നയെ അറിയുകയുള്ളൂ. ഞാൻ ആ സ്ത്രീയെ 2016ലാണ് അവസാനമായി കാണുന്നത്. യുഎഇ കോൺസുലേറ്റിന്റെ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

Update: 2020-07-08 06:30 GMT

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനായി ശാന്തിഗിരി ആശ്രമത്തിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിട്ടില്ലെന്ന് ആശ്രമം പ്രതിനിധി ഗുരുരത്നം ജ്ഞാന തപസ്വി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ സ്വപ്ന സുരേഷിനായി ശാന്തിഗിരി ആശ്രമത്തിൽ റെയ്ഡ് നടത്തിയെന്ന് ചില മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. കസ്റ്റംസ് എന്നോട് കാര്യങ്ങൾ അന്വേഷിക്കുകയാണ് ചെയ്തത്. റെയ്ഡ് ഒന്നും നടത്തിയിട്ടില്ല. ആശ്രമത്തിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ആശ്രമത്തിൽ ആര് വന്ന് പോയാലും കാമറയിൽ പതിയുമെന്നും ഇക്കാര്യം കസ്റ്റംസിനെ ബോധ്യപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

യുഎഇ കോൺസുലേറ്റിന്റെ സ്റ്റാഫെന്ന നിലയിലേ സ്വപ്നയെ അറിയുകയുള്ളൂ. ഞാൻ ആ സ്ത്രീയെ 2016ലാണ് അവസാനമായി കാണുന്നത്. യുഎഇ കോൺസുലേറ്റിന്റെ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ആ കാലത്ത് അവരെക്കുറിച്ച് വലിയ പരാതികളൊന്നുമുണ്ടായിരുന്നില്ല. നിലവിൽ ആശ്രമത്തിനെതിരേ പ്രചാരണം അഴിച്ചുവിടുന്നതിന് പിന്നിൽ തത്പര കക്ഷികളുണ്ട്. ഉറവിടം വെളിപ്പെടുത്തേണ്ടത് കസ്റ്റംസാണ്. ആശ്രമത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്താൻ ചില കേന്ദ്രങ്ങൾ പരിശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ജ്ഞാന തപസ്വി അറിയിച്ചു.

Tags:    

Similar News