സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പുനരന്വേഷണം
ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഇരയായ പെൺകുട്ടി മുറിച്ചെന്നായിരുന്നു കേസ്.
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് പുനരാരംഭിക്കും. യുവതി പരാതി പിന്‍വലിച്ചതിനെ തുടർന്ന് കേസില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗംഗേശാനന്ദ നല്‍കിയ പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിട്ടു. ഗംഗേശാനന്ദയുടെ ശിഷ്യന്‍റെ പങ്കിനെക്കുറിച്ചും അന്വേഷിക്കും. ആക്രമിച്ചത് സ്വന്തം സഹായിയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടെന്നും സ്വാമി പരാതി നൽകിയിരുന്നു.
കേസന്വേഷണം അവസാനഘട്ടം എത്തിയപ്പോഴാണ് സ്വാമിയുടെ കൂടി പരാതി പരിഗണിച്ച് പുനരന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഏറെ വിവാദങ്ങൾക്ക് കാരണമായ കേസായിരുന്നു ഇത്. ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഇരയായ പെൺകുട്ടി മുറിച്ചെന്നായിരുന്നു കേസ്. എന്നാല്‍ ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതാണെന്നായിരുന്നു ശ്രീഹരി എന്ന സ്വാമി ഗംഗേശാനന്ദ തീർത്ഥപാദ ആദ്യം പറഞ്ഞത്. ആർക്കെതിരെയും പരാതിയില്ലാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് പറഞ്ഞ് സ്വാമി പിന്നീട് തന്‍റെ മൊഴി തിരുത്തി.
എന്നാല്‍, ഇതിനു പിന്നാലെ പെണ്‍കുട്ടി നേരിട്ട് ഹാജരായി തനിക്ക് പരാതിയില്ലെന്നും സ്വാമി തന്നെ ആക്രമിച്ചിട്ടില്ലെന്നും താനല്ല സ്വാമിയെ ആക്രമിച്ചതെന്നും പോലിസില്‍ മൊഴിമാറ്റി. ഇതേ രീതിയില്‍ കോടതിയിലും പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. ഇതിൽ ദുരൂഹത ഉയർന്നതോടെയാണ് പുനർ അന്വേഷണത്തിന് ക്രൈബ്രാഞ്ച് തീരുമാനിച്ചത്. എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പേട്ട പോലിസാണ് ആദ്യം കേസ് അന്വേഷിച്ചത്.