കൊവിഡ് ബാധയെന്ന് ആശങ്ക; യുവാവ് വെണ്ടുരുത്തി പാലത്തില്‍നിന്ന് ചാടി
ഫയര്‍ഫോഴ്സ് എത്തിയാണ് യുവാവിനെ രക്ഷിച്ചത്.
കൊച്ചി: കൊവിഡ് ബാധിച്ചെന്ന മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. എറണാകുളം വെണ്ടുരുത്തി പാലത്തില്‍നിന്ന് ചാടിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്സ് എത്തിയാണ് യുവാവിനെ രക്ഷിച്ചത്.
വെള്ളത്തില്‍നിന്ന് കയറുന്നതിനായി കയര്‍ ഇട്ടുകൊടുത്തെങ്കിലും അതില്‍ പിടിക്കാന്‍ യുവാവ് തയ്യാറായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി ഇയാളെ രക്ഷിക്കുകയായിരുന്നു. മാനസികവിഭ്രാന്തി കാണിച്ച യുവാവിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.