തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി ഇളവ് നല്‍കി

രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രം വെടിക്കെട്ട് എന്ന ഉത്തരവാണ് ഭേദഗതി വരുത്തിയത്. എന്നാല്‍ വെടിക്കെട്ടിനുപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ അനുമതി വാങ്ങണമെന്നും കോടതി ഉത്തരവിട്ടു.

Update: 2019-04-11 11:01 GMT

ന്യൂഡല്‍ഹി: തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി നല്‍കി. വെടിക്കെട്ടിന് ഏര്‍്‌പെടുത്തിയ നിയന്ത്രണങ്ങളിലാണ് സുപ്രീംകോടതിയുടെ ഇളവ് നല്‍കിയത്. വെടിക്കെട്ടിന് അനുമതി തേടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകളാണ് കോടതിയെ സമീപിച്ചത്. പടക്കത്തിനും വെടിക്കെട്ട് നടത്തുന്ന സമയത്തിനും കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇളവ് അനുവദിച്ചത്. ആചാരപ്രകാരമുള്ള സമയത്ത് തന്നെ വെടിക്കെട്ട് നടത്താമെന്നും കോടതി ഉത്തരവിട്ടു.

നിയന്ത്രണം നീക്കുന്നതിനെ സംസ്ഥാന സര്‍ക്കാരും അനുകൂലിച്ചു. ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഇളവ് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരും ആവശ്യപ്പെട്ടു. രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രം വെടിക്കെട്ട് എന്ന ഉത്തരവാണ് ഭേദഗതി വരുത്തിയത്. എന്നാല്‍ വെടിക്കെട്ടിനുപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ അനുമതി വാങ്ങണമെന്നും കോടതി ഉത്തരവിട്ടു.

Tags:    

Similar News