കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ മൂര്‍ഖന്‍ ഷാജിയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി

രണ്ടു കേസുകളിലും നിയമാനുസരണമുള്ള 180 ദിവസത്തിനുള്ളില്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന എ ആര്‍ സുല്‍ഫിക്കര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയിരുന്നു.

Update: 2020-01-24 13:31 GMT

തിരുവനന്തപുരം: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ അടിമാലി സ്വദേശി മൂര്‍ഖന്‍ ഷാജിക്ക് കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിംകോടതി റദ്ദാക്കി. എക്‌സൈസ് വകുപ്പ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത എസ്എല്‍പിയിലാണ് ഇന്ന് വിധിയുണ്ടായത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനികുമാറും പാര്‍ട്ടിയും ചേര്‍ന്ന് 2018 മെയ് 25ന് മണ്ണന്തല നിന്നും 10.5 കിലോഗ്രാം ഹാഷിഷും 2018 ഒക്ടോബര്‍ 25ന് തിരുവനന്തപുരം സംഗീതകോളജിന് സമീപംവച്ച് 1.800 കിലോഗ്രാം ഹാഷിഷും പിടികൂടിയ കേസുകളില്‍ മൂര്‍ഖന്‍ ഷാജിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യമാണ് സുപ്രിംകോടതി റദ്ദാക്കിയത്.

രണ്ടു കേസുകളിലും നിയമാനുസരണമുള്ള 180 ദിവസത്തിനുള്ളില്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന എ ആര്‍ സുല്‍ഫിക്കര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയിരുന്നു. കൂടാതെ ഈ കേസുകളില്‍ സാമ്പത്തികാന്വേഷണം നടത്തി പ്രതി മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച കോടികള്‍ വിലമതിക്കുന്ന 6 വസ്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.  

Tags:    

Similar News