ജോസ് കെ മാണിക്ക് രണ്ടില ചിഹ്നത്തില്‍ മല്‍സരിക്കാനാവില്ലെന്ന് പി ജെ ജോസഫ്
ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിയെ കേരള കോണ്‍ഗ്രസ് പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൊടുപുഴ: കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പാലായില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാകില്ലെന്ന് പി ജെ ജോസഫ്. എന്നാല്‍, ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിയെ കേരള കോണ്‍ഗ്രസ് പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജോസ് കെ മാണി വിദ്വേഷം വളര്‍ത്തുകയാണ്. ഇതിന്റെ ഭാഗമായാണ് തനിക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. കെ എം മാണിയുടെയും പാര്‍ട്ടിയുടെയും പാരമ്പര്യം അറിയാത്തവരാണ് പരാതി നല്കിയവരെന്നും ജോസഫ് പറഞ്ഞു. ജനറല്‍ സെക്രട്ടറി അല്ലാത്ത കെ ഐ ആന്റണി ആള്‍മാറാട്ടം നടത്തിയാണ് സംസ്ഥാന സമിതി വിളിച്ചത്. മൂന്നര മിനിറ്റ് കൊണ്ട് പാര്‍ട്ടിയെ പിളര്‍ത്തിയെന്നും ജോസഫ് ആരോപിച്ചു.