സപ്ലൈക്കോ മരുന്നുകള്‍ സൗജന്യനിരക്കില്‍ വീട്ടിലെത്തും: സിഎംഡി

മരുന്നുകളുടെ വില നേരിട്ടോ ഓണ്‍ലൈന്‍ പെയ്‌മെന്റിലൂടെയോ നല്‍കാം.

Update: 2020-03-27 17:30 GMT

തിരുവനന്തപുരം: ജില്ലയില്‍ സപ്ലൈക്കോ മെഡിക്കല്‍ ഷോപ്പിലെ മരുന്നുകള്‍ ഫോണ്‍വഴി ആവശ്യപ്പെട്ടാല്‍ സൗജന്യനിരക്കില്‍ വീട്ടിലെത്തിക്കുമെന്ന് സിഎംഡി പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് 'സിറ്റ്മികോ' യുടെ സഹായത്തോടെയാണ് വീടുകളില്‍ മരുന്നെത്തിക്കുന്നത്.

മരുന്നുകളുടെ വില നേരിട്ടോ ഓണ്‍ലൈന്‍ പെയ്‌മെന്റിലൂടെയോ നല്‍കാം. 9847288883 എന്ന നമ്പറിലോ 7907055696 എന്ന വാട്‌സ് ആപ്പ് നമ്പര്‍ വഴിയോ medstore.in എന്ന മൊബൈല്‍ ആപ്പ് വഴിയോ മരുന്നുകള്‍ വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2317755. 

Tags: