കൊല്ലത്ത് സൂപ്പര്‍ മാര്‍ക്കറ്റ് കത്തിനശിച്ചു; ഒരുകോടിയുടെ നാശനഷ്ടം

കരുനാഗപ്പള്ളി വെളുത്തമണലിലെ എസ്എന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് തീപടര്‍ന്നത്.

Update: 2020-01-29 02:24 GMT

കൊല്ലം: കരുനാഗപ്പള്ളിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. കരുനാഗപ്പള്ളി വെളുത്തമണലിലെ എസ്എന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് തീപടര്‍ന്നത്. അപകടത്തില്‍ കട പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്. ഒരുകോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമികനിഗമനം.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍നിന്നെത്തിയ അഗ്‌നിശമനസേനാ യൂനിറ്റുകള്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

Tags:    

Similar News