വയനാട്ടിലെ കൊവിഡ് ബാധിതര്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികില്‍സ

തീവ്രപരിചരണ വിഭാഗത്തില്‍ 32 കിടക്കകളും 4 വെന്റിലേറ്ററുകളും ഒരു ഓപറേഷന്‍ തിയറ്ററും പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്.

Update: 2020-04-04 13:51 GMT

കല്‍പറ്റ: കൊവിഡ് 19 ബാധിതര്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനങ്ങള്‍ ഉറപ്പാക്കി ജില്ലാ ഭരണകൂടം. അടിയന്തരസാഹചര്യങ്ങളില്‍ രോഗികള്‍ക്ക് ചികില്‍സ ലഭ്യമാക്കാനാണ് ജില്ലയിലെ ഏക മെഡിക്കല്‍ കോളജായ ഡിഎം വിംസില്‍ അധികസൗകര്യങ്ങള്‍ ഒരുക്കിയത്. ഒന്നാം നിലയില്‍ 5 വാര്‍ഡുകളിലായി 150 കിടക്കളും 8 സ്വകാര്യറൂമുകളും സജ്ജമാണ്.


 തീവ്രപരിചരണ വിഭാഗത്തില്‍ 32 കിടക്കകളും 4 വെന്റിലേറ്ററുകളും ഒരു ഓപറേഷന്‍ തിയറ്ററും പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്. ആശുപത്രിയിലെ സൗകര്യങ്ങള്‍ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല സന്ദര്‍ശിച്ച് വിലയിരുത്തി. മെഡിക്കല്‍ സൂപ്രണ്ട് ഡോ.മനോജ് നാരായണന്‍, അഡീഷനല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.എ പി കാമത്ത്, കൊവിഡ് 19 നോഡല്‍ ഓഫിസര്‍ ഡോ. വാസിഫ് മായിന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരായ സൂപ്പി കല്ലങ്കോടന്‍, വിവിന്‍ ജോര്‍ജ് ചര്‍ച്ചയില്‍ പങ്കെടുത്തു. 

Tags:    

Similar News