സൂര്യാഘാതം: തൊഴിലാളികളുടെ ജോലി സമയം സര്‍ക്കാര്‍ പുനക്രമീകരിച്ചു

സൂര്യാഘാതം ഏല്‍ക്കുന്നതിനുളള സാഹചര്യം കണക്കിലെടുത്താണ് വെയിലത്തുനിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം പുനക്രമീകരിച്ചിരിക്കുന്നത്

Update: 2019-02-27 11:32 GMT

കൊച്ചി:: വേനല്‍ക്കാലം ആരംഭിച്ച സാഹചര്യത്തില്‍ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം സര്‍ക്കാര്‍ പുനക്രമീകരിച്ചു. സൂര്യാഘാതം ഏല്‍ക്കുന്നതിനുളള സാഹചര്യം കണക്കിലെടുത്താണ് വെയിലത്തുനിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം പുനക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 26 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ വിശ്രമമായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മണിമുതല്‍ വൈകിട്ട് 7 മണിവരെയുളള 8 മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു.നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 180042555214/ 155300/ 0484 2423110 എന്നീ നമ്പറുകളില്‍ വിളിച്ച് പരിഹാരം തേടേണ്ടതാണെന്ന് എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ വി ബി ബിജു അറിയിച്ചു.




Tags: