സൂര്യതാപ മുന്നറിയിപ്പ് അവഗണിച്ച് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചു; കൊച്ചിയില്‍ നടപടിയെടുത്ത് തൊഴില്‍ വകുപ്പ്

നഗരത്തിലെ വിവിധ കെട്ടിട നിര്‍മാണ സ്ഥലങ്ങളില്‍ തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ തൊഴിലാളികളെക്കൊണ്ട് അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തി. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് പകല്‍ 12 മുതല്‍ മൂന്നു വരെ ജോലി ചെയ്യിപ്പിക്കുന്നത് തൊഴില്‍ വകുപ്പ് വിലക്കിയിരുന്നു.

Update: 2019-03-25 13:44 GMT

കൊച്ചി: സൂര്യതാപ മുന്നറിയിപ്പ് അവഗണിച്ച് കൊച്ചിയില്‍ തൊഴിലാളികളെക്കൊണ്ടു കടുത്ത ചൂടില്‍ ജോലിയെടുപ്പിക്കല്‍ തുടരുന്നു. ആറ് സ്ഥലങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ നടപടി. നഗരത്തിലെ വിവിധ കെട്ടിട നിര്‍മാണ സ്ഥലങ്ങളില്‍ തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ തൊഴിലാളികളെക്കൊണ്ട് അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തി. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് പകല്‍ 12 മുതല്‍ മൂന്നു വരെ ജോലി ചെയ്യിപ്പിക്കുന്നത് തൊഴില്‍ വകുപ്പ് വിലക്കിയിരുന്നു. ഇത് ലംഘിച്ച ആറ് തൊഴിലിടങ്ങളിലെ ജോലി നിര്‍ത്തിവയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് ലേബര്‍ ഓഫീസര്‍ വി ബി ബിജു അറിയിച്ചു. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും പരിശോധനയില്‍ പങ്കെടുത്തു.

കടുത്ത ചൂടിനെ തുടര്‍ന്ന് സൂര്യതാപം ഏല്‍ക്കാനുള്ള മുന്നറിയിപ്പുണ്ടെങ്കിലും കൊച്ചിയില്‍ നിര്‍മാണ മേഖലയില്‍ ഇത് പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ കൂടുതലും നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നത്.ഇവര്‍ക്ക് യാതൊരു വിധ വിശ്രമവും നല്‍കാതെയാണത്രെ ജോലിയെടുപ്പിക്കുന്നത്. 

Tags:    

Similar News