സുന്നീ ജമാഅത്ത് മീലാദ് കാംപയിന്‍ ഓക്ടോബര്‍ 17ന് തുടങ്ങും

Update: 2020-10-08 13:35 GMT

മലപ്പുറം:'തിരുനബി പ്രതിസന്ധികളില്‍ ആലംബം ' എന്ന പ്രമേയത്തില്‍ കേരള സുന്നീ ജമാഅത്ത് സംഘടിപ്പിക്കുന്ന മീലാദ് കാംപയിന്‍ ഓക്ടോബര്‍ 17ന് ആരംഭിക്കും. പ്രതിദിന ഓണ്‍ലൈന്‍ പ്രഭാഷണം, മൗലിദ് ജല്‍സ, ലഘുലേഖ വിതരണം, സര്‍ഗസംഗമം, ഇശല്‍ സായാഹ്നം തുടങ്ങി വിവിധ പരിപാടികള്‍ കാംപയിന്റെ ഭാഗമായി നടക്കും.

കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സിക്രട്ടറി മൗലാനാ എ നജീബ് മൗലവി സംസ്ഥാന തല കാംപയിന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കണ്‍വീനര്‍ മരുത അബ്ദുല്‍ ലത്തീഫ് മൗലവി അറിയിച്ചു.

Tags:    

Similar News