കൊടുംചൂട്: സംസ്ഥാനത്ത് തൊഴില്‍സമയം ക്രമീകരിച്ചു

പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയുളള സമയത്തിനുളളില്‍ എട്ട് മണിക്കൂറായി ജോലിസമയം നിജപ്പെടുത്തി.

Update: 2019-03-01 07:24 GMT

തിരുവനന്തപുരം: വേനല്‍ക്കാലം ആരംഭിച്ച സാഹചര്യത്തില്‍ അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാല്‍ വിവിധ സ്ഥലങ്ങളില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുളള സാധ്യതയുള്ളതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ ക്രമീകരിച്ച്് സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ഉത്തരവായി.

പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയുളള സമയത്തിനുളളില്‍ എട്ട് മണിക്കൂറായി ജോലിസമയം നിജപ്പെടുത്തി. രാവിലെയും ഉച്ചയ്ക്കുശേഷവുമുളള ഷിഫ്റ്റുകളിലെ ജോലിസമയം ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന പ്രകാരവും പുനക്രമീകരിച്ചു. ജില്ലയിലെ എല്ലാ തൊഴിലുടമകളും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Tags: