യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

ബാലരാമപുരം പരുത്തിച്ചകോണം എ.ആർ ഹൗസിൽ രാധാകൃഷ്ണൻ- അനിത ദമ്പതികളുടെ മകൾ എ ആർ അഞ്ജുവാണ് മരിച്ചത്.

Update: 2019-11-06 07:27 GMT

തിരുവനന്തപുരം: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദുരൂഹതയെന്ന് ബന്ധുക്കൾ. ബാലരാമപുരം പരുത്തിച്ചകോണം എ.ആർ ഹൗസിൽ രാധാകൃഷ്ണൻ- അനിത ദമ്പതികളുടെ മകൾ എ ആർ അഞ്ജു(24) വാണ് മരിച്ചത്. ബിടെക് എൻജിനീയറാണ് അഞ്ജു. പോലിസുകാരനായ പുന്നക്കാട് കൊട്ടാരക്കോണത് സുരേഷ്‌കുമാറാണ് ഭർത്താവ്. മൂന്നു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. മകൻ: അദ്വൈത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ  രംഗത്തുവന്നതോടെ നെയ്യാറ്റിൻകര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: